നടിയും നര്‍ത്തകിയുമായ വിഷ്ണുപ്രിയ വിവാഹിതയാകുന്നു


കൊച്ചി: നടിയും നര്‍ത്തകിയുമായ വിഷ്ണുപ്രിയ വിവാഹിതയാകുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയനാണ് വരന്‍. ഈ മാസം ഇരുപതിനാണ് വിവാഹം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ വിഷ്ണുപ്രിയ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിട്ടിരുന്നു. 
കഴിഞ്ഞ ദിവസം വിവാഹത്തിന് 9 ദിനങ്ങള്‍ മാത്രം എന്ന് കുറിച്ചുകൊണ്ട് വിനയ്‌ക്കൊപ്പമുള്ള ഒരു ചിത്രം നടിതന്നെ ഷെയര്‍ ചെയ്തു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ വിഷ്ണുപ്രിയ 2007ല്‍ പുറത്തിറങ്ങിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്. 2009ല്‍ പുറത്തിറങ്ങിയ കേരളോത്സവം എന്ന ചിത്രത്തില്‍ നായികയായി. 2012ല്‍ നാങ്ക എന്ന ചിത്രത്തിലൂടെതമിഴിലും അരങ്ങേറ്റം കുറിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed