അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു

കൊച്ചി: നടൻ അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു ചേർത്തല: നടൻ അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു. ആലപ്പുഴ വളവനാട‌് ക്ഷേത്രത്തിന‌് കിഴക്ക‌് മണ്ണഞ്ചേരി പഞ്ചായത്ത‌് ഒന്നാംവാർഡ‌് രോഹിണിയിൽ രാജഗോപാൽ− പ്രേമലത ദന്പതികളുടെ മകൾ ലക്ഷ‌്മി രാജഗോപാലാണ‌് വധു. എഞ്ചിനീയറിംഗ‌് ബിരുദധാരിയും കർഷകയുമാണ‌്. ഇരുവരുടെയും കുടുംബാംഗങ്ങൾ പങ്കെടുത്ത‌് വധൂഗൃഹത്തിൽ കഴിഞ്ഞ ദിവസം വിവാഹനിശ‌്ചയ ചടങ്ങ‌് നടന്നു. സപ‌്തംബർ ഒന്നിന‌് ഗുരുവായൂർ ക്ഷേത്രത്തിലാണ‌് വിവാഹം. രണ്ടിന‌് കണിച്ചുകുളങ്ങര സഹകരണബാങ്ക‌് ഓഡിറ്റോറിയത്തിലാണ‌് റിസപ‌്ഷൻ.