ഞങ്ങൾക്ക് കാശ്മീർ വേണ്ട, പകരം കോഹ്ലിയെ തരൂ എന്ന് പാക് ആരാധകർ

ലാഹോർ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയോടുള്ള പാക്കിസ്ഥാനികളുടെ ആരാധന വ്യക്തമാക്കി നഗരമായ ലാഹോറിൽ നിന്നുള്ള ചിത്രങ്ങൾ. പാക്കിസ്ഥാനിൽ നിന്നുള്ള ചില ക്രിക്കറ്റ് ആരാധകർ പറയുന്നത്, ഞങ്ങൾക്ക് കാശ്മീർ വേണ്ട പകരം കോഹ്ലിയെ തന്നാൽ്‍ മതിയെന്നാണ്. കൂടെ പാക്കിസ്ഥാന്റെ ദേശീയ പതാകയും ബാനറും കൂടെ പിടിച്ചിട്ടുണ്ട്.
ഒരു പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകൻ ബൈക്കിൽ കോഹ്ലിയുടെ പേരെഴുതിയ ജേഴ്‌സിയണിഞ്ഞ് യാത്ര ചെയ്യുന്നതാണ് ചിത്രവും പുറത്ത് വന്നിട്ടുണ്ട്. പാക്കിസ്ഥാന്റെ ലോകകപ്പ് ജേഴ്‌സിയാണ് ആരാധകൻ ധരിച്ചിരിക്കുന്നത്. ചിത്രം പലരും ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. ഒരു താരമെന്ന രീതിയിൽ കോഹ്ലിയെ അംഗീകരിക്കുന്നവരാണ് പാക്കിസ്ഥാനികൾ എന്ന് തെളിയിക്കുന്നതാണ് ലാഹോറിൽ നിന്നുള്ള ചിത്രങ്ങൾ.