രാകുലിനെതിരേ ശ്രീറെഡ്ഡി

ഹൈദരാബാദ്: പുതിയ വിവാദത്തിന് തിരി കൊളുത്തി നടി ശ്രീ റെഡ്ഡി. സൂര്യ നായകനായ സെൽവരാഘവന്‍റെ പുതിയ ചിത്രം എൻ.ജി.കെയിലെ നായികമാരിലൊരാളായ രാകുൽ പ്രീത് സിംഗിനെ കളിയാക്കി ശ്രീറെഡ്ഡി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ പുതിയ വിവാദം. ചിത്രത്തിൽ സായ് പല്ലവിയും രാകുൽ പ്രീത് സിംഗുമാണ് നായികമാർ. രാകുൽ പ്രീതിന്‍റെ അഭിനയം കണ്ടപ്പോൾ തനിക്ക് ഛർദ്ദിക്കാൻ തോന്നിയെന്നും അതേ സമയം സായ് പല്ലവി മികച്ച അഭിനയം കാഴ്ച വച്ചെന്നും ശ്രീറെഡ്ഡി അഭിപ്രായപ്പെട്ടു.
സായ് പല്ലവി തന്‍റെ റൗഡി ബേബിയാണെന്നും ശ്രീ റെഡ്ഡി പറയുന്നു.എന്നാൽ സിനിമയുടെ പേര് എഴുതിയപ്പോൾ എൻ.ജി.കെ എന്നതിന് പകരം വൈ.ജി.കെ എന്നാണ് ശ്രീറെഡ്ഡി എഴുതിയത്. സിനിമ കാണാതെയാണ് ശ്രീ റെഡ്ഡി രാകുലിനെ പരിഹസിക്കുന്നതെന്ന ആരോപണത്തിന് ഇത് വഴിവച്ചു. നടിമാർക്കെതിരേയുള്ള ലൈംഗിക ചൂഷണത്തിൽ പ്രതിഷേധിച്ച് ഹൈദരാബാദ് ഫിലിം ചേംബറിന് മുന്പിൽ അർദ്ധനഗ്നയായി സമരം നടത്തിയതു മുതലാണ് ശ്രീറെഡ്ഡി വിവാദങ്ങളുടെ തോഴിയായത്.