സൗബിൻ വിവാഹിതനാകുന്നു

നടനും സംവിധായകനുമായ സൗബിൻ ഷാഹിർ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് വധു. ദുബൈയിൽ പഠിച്ചു വളർന്ന ജാമിയ കുറച്ചുകാലം ശോഭ ഗ്രൂപ്പിൽ ജോലി ചെയ്തിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം ഒക്ടോബറിൽ കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ വളരെ ലളിതമായിരുന്നു ചടങ്ങുകൾ. മോതിരമാറ്റത്തിന്റെ ചിത്രങ്ങൾ നേരത്തെ ചില വെബ്സൈറ്റുകൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ വിവാഹം എന്നാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഫഹദ് നായകനായ ഫാസിലിന്റെ കയ്യെത്തും ദൂരത്തിൽ അതിഥിതാരമായാണ് സൗബിൻ സിനിമാരംഗത്തെത്തിയത്. മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, പ്രേമം, ചാർലി, തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങൾ. പറവയിലൂടെ സംവിധാനരംഗത്തുമെത്തി.