സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

ഇൻഡോർ : സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഇന്‍ഡോറിലെ സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിന് സമീപമുള്ള സെന്‍റ് പോള്‍ ഹയര്‍സെക്കന്‍ററി സ്കൂളിന്റെ ഗ്രൗണ്ടിലാണ് ചടങ്ങുകള്‍ നടന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ വാഴ്ത്തപ്പെട്ടവളാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ലത്തീനിൽ കർദിനാൾ അമാത്തോയും ഇംഗ്ലീഷിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഹിന്ദിയിൽ കർദിനാൾ ഡോ. ടെലസ്ഫോർ ടോപ്പോയും വായിച്ചു. വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ തിരുനാൾ എല്ലാവർഷവും ആഘോഷിക്കണമെന്ന് മാർപാപ്പ സന്ദേശത്തിൽ ആവശ്യപ്പെട്ടു. പതിനയ്യായിരത്തോളം പേർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.