രാജ്യത്തെ മികച്ച വിൽപനാനന്തര സേവനത്തിന് ഹ്യുണ്ടായിക്ക് അംഗീകാരം

കൊച്ചി: രാജ്യത്തെ മികച്ച വിൽപനാനന്തര സേവനം നൽകുന്ന കാർ ഉൽപാദകരായി തങ്ങളെ തെരഞ്ഞെടുത്തതായി മുൻനിര കാർ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. ജെഡി പവർ എന്ന ഏജൻസി ഈ വർഷം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഈ പഠനം അനുസരിച്ചു ഹ്യുണ്ടായ് കാർ ഉപഭോക്താക്കളുടെ വിൽപനാനന്തര സേവനത്തിന്‍റെ സംതൃപ്തി സൂചിക (സി.എസ്.ഐ) 923 ആണ്. കൊച്ചിയിൽ ഈ സൂചിക 968 ആണ്. ഉപഭോക്തൃ സേവനത്തിന്‍റെ കാര്യത്തിൽ തങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഉന്നത മൂല്യങ്ങളും അതു യാഥാർഥ്യമാക്കുന്നതിനുള്ള പ്രതിബദ്ധതയും തെളിയിക്കുന്നതാണ് ഈ പഠനത്തിലെ കണ്ടെത്തലുകളെന്ന് ഹ്യുണ്ടായ് മോട്ടോർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ വൈ.കെ. കൂ അവകാശപ്പെട്ടു.