മകൻ മിടുക്കനാണ്...ടി പി മാധവൻ എയർ ലിഫ്റ്റിന്റെ സംവിധായകനെകുറിച്ച്



കൊച്ചി: മലയാള സിനിമയുടെ നിറ സാനിധ്യമായിരുന്ന ടി പി മാധവൻ എന്ന നടൻ ഇന്ന് പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയാണ്. മലയാള സിനിമാരംഗത്ത് നിറഞ്ഞു നിന്ന മാധവൻ 237ലധികം മലയാളസിനിമകളീൽ അഭിനയിച്ചിട്ടുണ്ട്. 1975ൽ രാഗം എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തിയത്. എന്നാൽ സിനിമയിൽ ഹിറ്റായിരുന്നെങ്കിലും ടിപി മാധവന്റെ ദാമ്പത്യജീവിതം അത്രകണ്ട് ഹിറ്റായിരുന്നില്ല. ദാമ്പത്യജീവിതം മുന്നോട്ട് പോകാത്ത സാഹചര്യത്തിൽ ഭാര്യ സുധയുമായി വിവാഹമോചിതനാകുകയും ചെയ്തു. പിന്നീട് ഒറ്റയാൻ ജീവിതമായിരുന്നു സിനിമയിലും സ്വകാര്യജീവിതത്തിലും. ആ ദാമ്പത്യത്തിൽ ഒരു മകനും മകളുമുണ്ട്.മകൻ രാജ കൃഷ്ണ മേനോൻ.അക്ഷയ് കുമാറിനെ നായകനാക്കി അടുത്തിടെ പുറത്തിറങ്ങിയ എയർ ലിഫ്റ്റിന്റെ സംവിധായകനാണ് രാജ കൃഷ്ണ മേനോൻ. 90 കളിലെ ഇറാഖ്- കുവൈറ്റ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിന്റെ പണിപ്പുര പത്തു വര്‍ഷം മുമ്പ് ആരംഭിച്ചതാണ്. യുദ്ധം ഉണ്ടായ സമയത്ത് കുവൈത്തില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ യഥാര്‍ത്ഥ സംഭവത്തിന്റെ ചുവടുപിടിച്ചാണ് രാജകൃഷ്ന്‍ തന്നെ കഥ രചിച്ചത്.
ബോളിവുഡിലെ വമ്പന്‍ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള 'എയർ ലിഫ്റ്റിന്റെ' സംവിധായകനായ രാജകൃഷ്ണ മേനോനാണ് തന്റെ മകനെന്നു പറയുമ്പോൾ മാധവൻ വാചാലനാകുന്നു. മിടുക്കനാണവൻ,എയർ ലിഫ്റ്റിന്റെ സംവിധായകനെ കുറിച്ച് ചോദിച്ചപ്പോൾ അച്ഛനെന്ന രീതിയിൽ മാധവന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു .. തന്നെ കുറിച്ച് മകൻ ഒരിക്കൽ പോലും പ്രതികരിക്കാത്തതിൽ പരിഭവമില്ലെ എന്ന ചോദ്യത്തിന് ഉത്തരം മകൻ നല്കട്ടെയെന്നും മാധവൻ 4pm ന്യുസിനോട്‌ പറഞ്ഞു.

ടി പി മാധവന്റെ ജീവിതത്തിലൂടെ
പ്രായവും രോഗവും ഒറ്റപ്പെടലും വേട്ടയാടാൻ തുടങ്ങിയതോടെ സിനിമയിൽ വില്ലനായി അരങ്ങേറ്റം കുറിച്ച ടിപി മാധവൻ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വില്ലൻ പരിവേഷമാണ് നൽകിയത്. ടിപി മാധവൻ സാമ്പത്തികമായി വളരെയധികം സഹായിച്ച ബന്ധുക്കൾ പോലും മുൻകോപത്തിന്റെയും ദുശാഠ്യങ്ങളുടേയും പേരിൽ ഒറ്റപ്പെടുത്താൻ തുടങ്ങിയതോടെ കൊച്ചിയിലെ ജിവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്തേ വാടക വീട്ടിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഈ അടുത്ത കാലത്ത് ഹരിദ്വാറിൽ വച്ച് ഉണ്ടായ ഒരു അപകടത്തിൽ അദ്ദേഹം ആശുപതിയിലായിരുന്നു.ആശുപത്രിയില്‍ പരിചരിക്കാന്‍ ആരുമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഈ പ്രശസ്ത നടൻ. ആശുപത്രി ജീവനക്കാരെ നിര്ബന്ധിച്ച് അവിടെ നിന്നും ഡിസ്ചാർജ് വാങ്ങി പോകുകകയായിരുന്നു. പിന്നീട് നാഷണൽ ക്ലബ്ബിലായിരുന്നു താമസം. വീണ്ടും രോഗബാധിതനായതിനെ തുടർന്ന് എസ്.കെ.ആശുപത്രിയിൽ വീണ്ടും എത്തിച്ചു,അവസാനമാണ് ഇപ്പോൾ ഗാന്ധി ഭവനിലെ അന്തേ വാസിയാകുന്നത്

യുഎന്നില്‍ വിദ്യാഭ്യാസ ഉപദേശകനായിരുന്ന ഡോ. എന്‍. പി.പിള്ളയുടെയും സരസ്വതി അമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം സോഷ്യോളജിയില്‍ പോസ്റ്റ് ഗ്രാജുവേറ്റായ ശേഷം ഇന്ത്യന്‍ ആര്‍മിയില്‍ സെലക്ഷന്‍ ലഭിച്ചെങ്കിലും പോയില്ല. പ്രസിദ്ധ കവിയും സാഹിത്യകാരനുമായ ടി എൻ ഗോപിനാഥൻ നായർ അമ്മാവനാണ്.1960ല്‍ മുംബൈയിലെ ഒരു ഇംഗ്ലീഷ് ദിനപത്രത്തിലും കൊല്‍ക്കത്തയില്‍ ഫ്രീപ്രസ് ജേര്‍ണലിലും കുറച്ചുകാലം പ്രവര്‍ത്തിച്ചു. അതിനുശേഷം ബാംഗ്ലൂരില്‍ ഒരു പരസ്യകമ്പനിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിനിമയില്‍ അവസരം ലഭിച്ചത്. സീരിയലുകളിലും അഭിനയിച്ചു. നടന്‍ മധുവാണ് മാധവനെ സിനിമയിലേക്ക് കൈപിടിച്ചെത്തിച്ചത്. അതിനു മുമ്പ് ചിന്മയാനന്ദ സ്വാമികളുടെ ശിഷ്യനായിരുന്നു. ശിഷ്ടകാലം ഇനി ഗാന്ധി ഭവനിൽ ജീവിക്കാനാണ് ആഗ്രഹമെന്ന് മാധവൻ പറയുന്നു.

ലക്ഷ്മി...

You might also like

  • Lulu Exchange
  • Straight Forward

Most Viewed