ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ലീഗിന്റെ അഞ്ച് മന്ത്രിമാരും സിറ്റിംഗ് സീറ്റുകളിൽ തന്നെ മത്സരിയ്ക്കും.
കുഞ്ഞാലിക്കുട്ടി വെങ്ങരയിലും, പി.കെ,അബ്ദുറബ്ബ് തിരൂരങ്ങാടിയിലും തന്നെ മത്സരിയ്ക്കും. എം.കെ.മുനീർ കോഴിക്കോട് മത്സരിയ്ക്കും. അബ്ദുറഹ്മാൻ താനൂരും, മഞ്ഞളാം കുഴി അലി പെരിന്തൽമണ്ണയിലും മത്സരിയ്ക്കും. വി.കെ.ഇബ്രാഹിം കുഞ്ഞ്, വി.ഉബൈബ്ദുള്ള, ടി.എ.അഹമ്മദ് കബീർ എന്നിവർ യഥാക്രമം കളമശ്ശേരി, മലപ്പുറം, മങ്കട എന്നിവിടങ്ങളിൽ മത്സരിയ്ക്കും.