ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനൊരുങ്ങി ലിങ്ക്ഡ് ഇൻ


ജോലി തേടുന്നവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ആപ്പാണ് ലിങ്ക്ഡ് ഇന്‍. പുതിയ ജോലികള്‍ കണ്ടെത്തുന്നതിനും റിക്രൂട്ടര്‍മാരുമായി കണക്റ്റ് ചെയ്യാനും ഏറെ സഹായകരമാണ് ഈ പ്ലാറ്റ്ഫോം. ഇപ്പോഴിതാ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനൊരുങ്ങുകയാണ് ലിങ്ക്ഡ് ഇൻ. കമ്പനിയുടെ റിക്രൂട്ടിംഗ് ടീമില്‍ നിന്നാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. എത്ര പേരെ പിരിച്ചുവിടുമെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല.

വിവിധ ഡിവിഷനുകളിലായി ഏകദേശം 10,000 ജോലികള്‍ വെട്ടിക്കുറയ്ക്കാനുള്ള മൈക്രോസോഫ്റ്റിന്റെ പദ്ധതിയുടെ ഭാഗമാണ് ലിങ്ക്ഡ് ഇന്നിലെയും പിരിച്ചുവിടലുകളെന്നാണ് സൂചന. കമ്പനിയുടെ ഈ തീരുമാനം ഇന്ത്യന്‍ ജീവനക്കാരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതേസമയം, ലിങ്ക്ഡ് ഇന്നിന്റെ റിക്രൂട്ടിംഗ് ടീമിലെ ചില മുന്‍ ജീവനക്കാര്‍ തങ്ങളുടെ പെട്ടെന്നുള്ള പിരിഞ്ഞുപോക്ക് പ്രഖ്യാപിച്ചിരുന്നു. മുന്‍ സ്റ്റാഫ് അംഗം നിക്കോള്‍ സവാക്കിയാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുമായി ആദ്യം രംഗത്തെത്തിയത്.

ഹോളോലെന്‍സ്, സര്‍ഫേസ്, എക്‌സ്‌ബോക്‌സ് എന്നിവയുള്‍പ്പെടെ കമ്പനിയുടെ ഹാര്‍ഡ്വെയര്‍ വിഭാഗങ്ങളിലെ ജീവനക്കാരെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിട്ട നിരവധി ജീവനക്കാര്‍ അവരുടെ അനുഭവങ്ങള്‍ ലിങ്ക്ഡ് ഇന്‍ വഴി ഷെയര്‍ ചെയ്തിരുന്നു. എക്സ്ബോക്സ് ചീഫ് ഫില്‍ സ്‌പെന്‍സര്‍ ജീവനക്കാര്‍ക്ക് ഒരു ഇമെയില്‍ അയച്ചതായും റിപ്പോര്‍ട്ടുണ്ട്.

article-image

gfghfghfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed