പെരളശ്ശേരിയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; അധ്യാപകര്‍ക്കെതിരെ കേസ്


പെരളശ്ശേരിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എകെജി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി റിയ പ്രവീണിന്റെ മരണത്തിലാണ് ക്ലാസ് അധ്യാപിക സോജ, കായികാധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ആത്മഹത്യാപ്രരണാകുറ്റം ചുമത്തിയാണ് കേസ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ ജിവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. അധ്യാപകര്‍ക്കെതിരെ കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു. റിയ ഉള്‍പ്പെടെയുള്ള കുട്ടികള്‍ കൈയ്യില്‍ മഷി പുരട്ടി ബെഞ്ചിലും ഭിത്തിയിലും പതിപ്പിച്ചെന്നാരോപിച്ച് അധ്യാപകര്‍ ശകാരിച്ചിരുന്നതായും ഇതില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്നുമാണ് ആരോപണം.

article-image

ുരപിുനപരിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed