‘മെറ്റ’യെ തീവ്രവാദ സംഘടനയാക്കി റഷ്യ

ഫേസ്ബുക്കിന്‍റെ മാതൃസ്ഥാപനമായ യുഎസ് ടെക്ക് ഭീമൻ മെറ്റയെ തീവ്രവാദ സംഘടനയാക്കി റഷ്യ. രാജ്യത്തെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയായ റോസ്ഫിൻ മോണിറ്ററിങ്ങാണ് മെറ്റയെ ഭീകരവാദ ഗ്രൂപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. മാർക്ക് സക്കർബർഗിന്‍റെ ഉടമസ്ഥതയിലുൾള മെറ്റ റഷ്യയ്ക്കെതിരെ ആക്രമണം നടത്തുന്ന തരത്തിലെ കണ്ടന്‍റുകൾ പോസ്റ്റ് ചെയ്യാൻ യുക്രെയ്നിലെ സമൂഹ മാധ്യമ ഉപയോക്താക്കളെ പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിച്ചാണ് വിലക്കേർപ്പെടുത്തിയത്.
യുക്രെയ്നിൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഈ വർഷം ആദ്യം റഷ്യ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ രാജ്യത്ത് നിരോധിച്ചിരുന്നു.
മെറ്റ ഒരിക്കലും ആക്രമണത്തെ പ്രോത്സാഹിപ്പിച്ചിട്ടെന്നും റഷോ ഫോബിയ സൃഷ്ടിച്ചിട്ടില്ലെന്നും മെറ്റയുടെ അഭിഭാഷകൻ മോസ്കോ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഈ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല.
tjuf