ഗൂഗിൾ മാപ്പ്‌സ് നിശ്ചലമായി: വഴി തെറ്റി സഞ്ചരിച്ച് യാത്രക്കാർ


ആഗോളതലത്തിൽ നിരവധി ഉപയോക്താക്കൾ ഉള്ള ഗൂഗിൾ മാപ്പ്‌സ് പ്രവർത്തനരഹിതമായി. ആപ്പ് നിശ്ചലമായതോടെ, യാത്രക്കാർക്ക് വഴിതെറ്റി. വ്യാഴാഴ്ച ഇന്ത്യൻ സമയം രാത്രി 9:30ന് ആണ് സംഭവം. ഗൂഗിൾ മാപ്പ്സ് ഡൗൺ ആയതോടെ ഉപയോക്താക്കൾ ദിശാകിട്ടാതെ വലഞ്ഞതായി റിപ്പോർട്ട്. സാങ്കേതിക തകരാറിനെ തുടർന്നാണ് ആപ്പ് നിശ്ചലമായതെന്നാണ് വിവരം.

ലോകമെന്പാടുമുള്ള നിരവധി ആളുകളാണ് ആപ്പ് ഉപയോഗിക്കുന്നത്. ആപ്പിനെ മാത്രം ആശ്രയിച്ച് വാഹനമോടിച്ചവർക്ക് കുറച്ച് നേരത്തേക്ക് വഴി തെറ്റി സഞ്ചരിക്കേണ്ടി വന്നു. ഇന്ത്യയിലും ആപ്പ് കുറച്ച് സമയം പ്രവർത്തന രഹിതമായതായാണ് വിവരം. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, യു.എസിലുള്ള 12,000−ലധികം ഉപയോക്താക്കൾ ആണ് ഇതുമൂലം കഷ്ടത്തിലായത്. യു.കെയിൽ, 2,000−ത്തിലധികം ഉപയോക്താക്കൾ നാവിഗേഷൻ ടൂൾ ഉപയോഗിക്കാൻ പാടുപെട്ടു. കാനഡയിൽ, 1,763 ഉപയോക്താക്കൾ ആണ് ഗൂഗിൾ മാപ്പ്സ് കുറച്ച് സമയത്തേക്ക് നിശ്ചലമായെന്ന് റിപ്പോർട്ട് ചെയ്തത്.

ലക്ഷക്കണക്കിന് ആളുകൾക്ക് ആപ്പിൽ കയറാനും സാധിക്കാതെ വന്നു. ഇതോടെ, ദിശയറിയാനായി പലരും മറ്റ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയുണ്ടായി. ‘ഡൗൺ ഡിറ്റക്ടർ’ അടക്കമുള്ള ആപ്പുകളുടെ ഡൗൺലോഡിംഗ്‌സിൽ വൻ വർദ്ധന ഉണ്ടായതാണ് റിപ്പോർട്ട്. ഗൂഗിൾ മാപ്പ്സ് വെബ്സൈറ്റ് ആക്സസ് ചെയ്യാൻ ശ്രമിച്ചവരിൽ പലർക്കും ‘സെർവർ ലഭ്യമല്ല’ എന്ന സന്ദേശമാണ് ലഭിച്ചത്. മണിക്കൂറുകൾക്ക് ശേഷം പ്രശ്‌നം പരിഹരിച്ചതായാണ് വിവരം. സംഭവത്തെ കുറിച്ച് ഗൂഗിൾ പ്രതികരിച്ചിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed