15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ എഞ്ചിൻ ഓട്ടോറിക്ഷകൾ നിരത്തിൽ നിന്നും ഒഴിവാക്കിയേക്കും


തിരുവനന്തപുരം: 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ എഞ്ചിൻ ഓട്ടോറിക്ഷകൾ നിരത്തിൽ നിന്നും ഒഴിവാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. 2021 ജനുവരി 1 ന് ശേഷം 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഓട്ടോറിക്ഷകൾക്ക് നിരോധനം ഏർപ്പെടുത്തി മോട്ടോർ വാഹന ചട്ടം സർക്കാർ ഭേദഗതി ചെയ്തതായാണ് വിവരം.

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾക്കായിരിക്കും നിയമം ബാധകമാകുക. സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയേക്കുമെന്നാണ് വിവരം. പ്രകൃതി സൗഹാർദ്ദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

15 വർഷത്തിലധികം പഴക്കമുള്ള ഓട്ടോറിക്ഷകൾ ഇലക്ട്രിക്, സിഎൻജി, എൽപിജി, എൽഎൻജി തുടങ്ങിയവയിലേക്ക് മാറിയാൽ തുടർന്നും ഉപയോഗിക്കാൻ കഴിയും. 15 വർഷത്തിലധികം പഴക്കമുള്ള നിരോധനം സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലും നിർദ്ദേശം നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed