മറ്റൊരു മഹാമാരിയെക്കൂടി നേരിടാന്‍ തയ്യാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടന


ജനീവ: ലോകം അടുത്ത മഹാമാരിയെ നേരിടാന്‍ തയ്യാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വൈദ്യശാസ്ത്രത്തില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്ന ജനതയ്ക്ക് കൊറോണ മഹാമാരിയെ തുരത്തിയോടിക്കാന്‍ സാധിക്കുമെന്നും സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സമ്മേളനത്തില്‍ കൊറോണ പോലുള്ള മഹാമാരികള്‍ക്കെതിരെ മുന്‍കരുതലെടുക്കാനായി ഒരു പ്രമേയം തയ്യാറാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങള്‍ (2005) പ്രകാരം രോഗനിവാരണത്തിനുള്ള അത്യാവശ്യഘടകങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

പല രാജ്യങ്ങളും കൊറോണയെ ചെറുത്തുനിന്നത് ചെറിയ കാര്യമല്ല. വാക്‌സിന്‍ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലും രാജ്യങ്ങള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വാക്‌സിന്റെ ലഭ്യതയും തീര്‍ച്ചയായും ഉറപ്പാക്കണമെന്ന് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങള്‍ കൂടുതല്‍ ശക്തമായി പാലിക്കുന്നതിലൂടെ ആരോഗ്യ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള തയ്യാറെടുപ്പും ശക്തിപ്പെടുത്തണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. എല്ലാ രാജ്യങ്ങളുടെയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഐക്യദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ച് മുന്നോട്ടുവരാനും സംഘടന ആവശ്യപ്പെട്ടു. നിര്‍ണായക ആരോഗ്യ ലക്ഷ്യങ്ങളില്‍ നിന്ന് രാജ്യങ്ങള്‍ പിന്നോട്ട് പോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed