ജലീലിനെ വീണ്ടും ചോദ്യം ചെയ്യും; കസ്റ്റംസ് നോട്ടീസ് നൽകി
കൊച്ചി: മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ജലീലിന് നോട്ടീസ് നല്‍കി.
കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്തതിലാണ് നടപടി. ഖുര്‍ആന്‍ കൊണ്ടുവന്നത് നികുതി ഇളവിലൂടെയാണ്. വിദേശ സംഭാവന നിയന്ത്രണചട്ടം ലംഘിച്ചാണ് ഖുര്‍ആന്‍ വിതരണം ചെയ്തതെന്നാണ് ആരോപണം.

