ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് ഓണസദ്യ
മനാമ: ബഹ്റൈനിലെ എറണാകുളം ജില്ലാനിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ടിന്റെ ഓണസദ്യ ഒക്ടോബർ 11 വെള്ളിയാഴ്ച അദ്ലിയ കാൾട്ടൺ ഹോട്ടലിൽ വെച്ച് നടത്തും. പരിപാടിയോടനുബന്ധിച്ച് ക്വിസ് മത്സരം, തിരുവാതിര, തുടങ്ങിയ കലാപരിപാടികളും നടക്കും. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ. പി.വി രാധാകൃഷ്ണപിള്ള മുഖ്യാതിഥിയായും, പ്രശസ്ത സിനിമാ സീരിയൽ താരം ഡിനി ഡാനിയൽ വിശിഷ്ടാതിഥിയായും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

