മൊറാദാബാദിൽ ഡബിൾ ഡക്കർ ട്രെയിൻ പാളം തെറ്റി
ലക്നോ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഡബിൾ ഡക്കർ ട്രെയിൻ പാളം തെറ്റി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ലക്നോ-ആനന്ദ് വിഹാർ ഡബിൾ ഡക്കർ എക്സ്പ്രസിന്‍റെ രണ്ടു ബോഗിളാണ് പാളത്തിൽനിന്നും തെന്നിമാറിയത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. റെയിൽവേ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

