സിടി 100ന്‍റെ പുതിയ പതിപ്പുമായി ബജാജ്


ന്യൂഡൽഹി: സിടി 100നു പകരം 110 സിസി കരുത്തുള്ള പുതിയ പതിപ്പുമായി ബജാജ്. രാജ്യത്തെ ഇരുചക്ര വാഹന നിർ‍മ്മാതാക്കളിൽ‍ പ്രമുഖരായ ബാജാജിന്‍റെ എൻ‍ട്രി ലവലിലെ ജനപ്രിയ മോഡലാണ് സിടി 100. മികച്ച മൈലേജും മോഹവിലയുമെല്ലാം കാരണമാവാം സാധാരണക്കാരന്‍റെ ബൈക്ക് എന്ന സ്വപ്‍നത്തെ എളുപ്പം സാക്ഷാത്കരിക്കുന്നു ഈ മോഡൽ‍. കമ്മ്യൂട്ടർ‍ ബൈക്ക് ശ്രേണിയിൽ‍ ബജാജിന് ഏറെ വിൽ‍പ്പനയുള്ള ഈ മോഡലിന്‍റെ 110 സിസി കരുത്തുള്ള പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കന്പനി.

ബജാജ് പ്ലാറ്റിനയ്ക്ക് കരുത്തേകിയിരുന്ന 115 സിസി ഡിടിഎസ്−ഐ എൻജിനാണ് ഈ ബൈക്കിന്‍റെയും ഹൃദയം.  8.6 ബിഎച്ച്പി കരുത്തും 9.81 എൻ‍എം ടോർ‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. നാല് സ്പീഡ് ഗിയർ‍ബോക്‌സാണ് ട്രാൻസ്‍മിഷൻ. 

 

എഞ്ചിനൊപ്പം മുൻ‍ മോഡലിനെ അപേക്ഷിച്ച് കാഴ്‍ചിയിലും ചില മാറ്റങ്ങളുണ്ട് സിടി110ന്. ടാങ്ക് പാഡ്‌സ്, വലിയ സീറ്റ്, ഗ്രാഫിക്‌സ് ഡിസൈൻ‍, ബ്ലാക്ക് ഫിനീഷ്‍ഡ് എൻ‍ജിൻ കന്പാർ‍ട്ട്‌മെന്റ്,  ടിന്റഡ് വൈസർ‍, ഹാൻ‍ഡിൽ‍ ബാർ‍ തുടങ്ങിയവ മുൻ മോഡലിൽ‍ നിന്നും പുതിയ  വാഹനത്തെ വേറിട്ടതാക്കുന്നു. 

മുന്നിൽ‍ ടെലിസ്‌കോപിക് ഫോർ‍ക്കും പിന്നിൽ‍ ട്വിൻ‍ ഷോക്ക് അബ്‌സോർ‍ബറുമാണ് സസ്‍പെൻഷൻ‍. കോംബി ബ്രേക്കിംഗ്് സംവിധാനമാണ് സുരക്ഷ. കിക്ക് സ്റ്റാർ‍ട്ട്, സെൽ‍ഫ് സ്റ്റാർ‍ട്ട് എന്നീ രണ്ട് പതിപ്പുകളായാണ് ഈ ബൈക്ക് എത്തുന്നത്. കിക്ക് സ്റ്റാർ‍ട്ട് വേരിയന്റിന് 37,997 രൂപയും സെൽ‍ഫ് സ്റ്റാർ‍ട്ട് വേരിയന്റിന് 44,352 രൂപയുമാണ് ഡൽഹി എക്‌സ്‌ ഷോറൂം വില.

 

ബോക്സറിനു പിൻഗാമിയായി 2001ലാണ് ആദ്യ സിടി 100 വിപണിയിലെത്തുന്നത്. പിന്നീട് 2006ൽ‍ വിപണിയിൽ‍ നിന്നും പിൻ‍വലിച്ച ബൈക്കിനെ പുതിയ രൂപഭാവങ്ങളോടെ 2015 മുതലാണ് ബജാജ് വീണ്ടും വിപണിയിലെത്തിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed