ഇസു­സു­ ഡി­-മാ­ക്സ് വി­-ക്രോസ് 2018 എഡി­ഷൻ


ഇസുസു ഡി−മാക്സ് വി−ക്രോസ് 2018 എഡിഷൻ വിപണിയിൽ‍. ഹൈ, സ്റ്റാൻ‍ഡേർ‍ഡ് എന്നീ വകഭേദങ്ങളിൽ എത്തുന്ന പുതിയ ഇസുസു ഡി−മാക്സ് വി−ക്രോസിൽ പുത്തൻ ഫീച്ചറുകളും ആക്സസറികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈ 15.81 ലക്ഷം രൂപ, സ്റ്റാൻ‍ഡേർ‍ഡ് 14.31 ലക്ഷം രൂപ എന്നിങ്ങനെയാണ് വകഭേദങ്ങളുടെ ഡൽ‍ഹി എക്സ്ഷോറൂം വില.

ഇന്ത്യയുടെ ആദ്യ അഡ്വഞ്ചർ‍ യൂട്ടിലിറ്റി വാഹനവുമായി ഇസുസു 2016 മെയ് മാസമാണ് വിപണിയിലേക്ക് എത്തിയത്. പഴയ വി−ക്രോസിനെക്കാളും ഒരൽ‍പം വില വർ‍ദ്ധനവിലാണ് പുതിയ വി−ക്രോസിന്റെ വരവ്.

ഫോഗ് ലാന്പുകൾ‍ക്ക് പകരം എൽ.‍ഇ.ഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകൾ‍, എൽ‍.ഇ.ഡി ടെയിലൈറ്റുകൾ‍, പരിഷ്‌കരിച്ച ടെയിൽ‍ഗേറ്റ് എന്നിവ ഉൾ‍പ്പെടുന്നതാണ് പുതിയ വി−ക്രോസിന്റെ എക്സ്റ്റീരിയർ‍ സവിശേഷതകൾ‍. കൂടാതെ, പുതിയ ക്രോം ബന്പറും, സൈഡ് െസ്റ്റപുകളും പുത്തൻ വി−ക്രോസ് നേടിയിട്ടുണ്ട്. ഡ്യൂവൽ‍−ടോൺ ക്യാബിനാണ് അകത്തളത്തെ പ്രധാന സവിശേഷത. റിയർ‍വ്യൂ ക്യാമറ, 2−DIN എന്റർ‍ടെയ്ന്‍മെന്റ് സംവിധാനം, ലെതർ‍ സീറ്റുകൾ‍, ആറ് തരത്തിൽ‍ ക്രമീകരിക്കാവുന്ന ഡ്രൈവർ‍ സീറ്റ് എന്നിവയും അകത്തളത്ത് ഒരുക്കിയിട്ടുണ്ട്.

എ.ബി.എസ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ‍, ട്രാക്ഷൻ കൺട്രോൾ‍ സംവിധാനം എന്നിവയാണ് 2018 ഇസുസു വി−ക്രോസ് ‘ഹൈ’ വേരിയന്റിന്റെ സുരക്ഷാ സംവിധാനങ്ങൾ‍. കോസ്മിക് ബ്ലാക്, റൂബി റെഡ്, ഓർ‍ക്കിഡ് ബ്രൗൺ, ടൈറ്റാനിയം സിൽ‍വർ‍, ഓബ്സീഡിയൻ ഗ്രെയ്, സ്പ്ലാഷ് വൈറ്റ് എന്നിങ്ങനെ ആറ് വ്യത്യസ്ത നിറഭേദങ്ങളാണ് 2018 ഡി−മാക്സ് വി−ക്രോസിൽ‍ ഇസുസു ഒരുക്കിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed