കുഞ്ഞൻ സ്ക്രീനിനോട് ഗുഡ്ബൈ; റീൽസ് ഇനി വീട്ടുകാർക്കൊപ്പം ബിഗ് സ്ക്രീനിൽ ആസ്വദിക്കാം, 'ഇൻസ്റ്റഗ്രാം ഫോർ ടിവി' വരുന്നു


ഷീബ വിജയൻ

മുംബൈ: മൊബൈൽ ഫോണിന്റെ ചെറിയ സ്ക്രീനിൽ ഒതുങ്ങിക്കൂടി റീൽസ് കണ്ടിരുന്ന കാലത്തിന് വിരാമമിടാൻ ഇൻസ്റ്റഗ്രാം ഒരുങ്ങുന്നു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വലിയ ടെലിവിഷൻ സ്ക്രീനിൽ റീൽസും സ്റ്റോറീസും ആസ്വദിക്കാൻ കഴിയുന്ന ഇൻസ്റ്റഗ്രാം ഫോർ ടിവി എന്ന പുതിയ ഫീച്ചർ മെറ്റ അവതരിപ്പിച്ചു. നവംബർ 27-ന് മുംബൈയിൽ നടന്ന മെറ്റയുടെ വാർഷിക ക്രിയേറ്റർ സംഗമമായ ഹൗസ് ഓഫ് ഇൻസ്റ്റഗ്രാമിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ഫോണിൽ വിരൽ കൊണ്ട് ഓരോ വീഡിയോയും സ്ക്രോൾ ചെയ്യുന്നതിന് പകരം, ടിവി ആപ്പിൽ റീൽസുകൾ തനിയെ അടുത്തതിലേക്ക് മാറി പ്ലേ ആകുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

റീൽസിന് പുറമെ വിവിധ പ്രൊഫൈലുകളിലെ ഫോട്ടോകളും കറൗസൽ പോസ്റ്റുകളും വലിയ സ്ക്രീനിൽ കാണാൻ സാധിക്കും. ആപ്പിൾ ടിവി, ആമസോൺ ഫയർ ടിവി, ഗൂഗിൾ ടിവി എന്നിവ പിന്തുണയ്ക്കുന്ന ഉപകരണങ്ങളിൽ ഈ ആപ്പ് ലഭ്യമാകും. മൊബൈൽ ആപ്പിലെ സെറ്റിങ്സ് മെനുവിലുള്ള ബുക്ക്മാർക്ക് വഴി നേരിട്ട് ടിവിയിലേക്ക് കണക്റ്റ് ചെയ്യാം. ഒരു ടിവി ആപ്പിൽ അഞ്ച് അക്കൗണ്ടുകൾ വരെ ലോഗിൻ ചെയ്യാൻ സൗകര്യമുണ്ടാകും. ടിവിയിൽ വീഡിയോ കാണുന്നതിനായി മാത്രം പ്രത്യേക അക്കൗണ്ട് തുടങ്ങാനും സാധിക്കും. ടിവി റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഈ സംവിധാനത്തിൽ വൈഡ്സ്ക്രീൻ ഹൊറിസോണ്ടൽ റീൽസുകളും ലഭ്യമാകും. ഈ സേവനം ഉടൻ തന്നെ ഇന്ത്യൻ ഉപയോക്താക്കളിലേക്ക് എത്തും.

article-image

dsadsdsds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed