ഐസിഎഫ് സിത്ര യൂണിറ്റിന്റെ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

ഐസിഎഫ് സിത്ര യൂണിറ്റിന്റെ ഇഫ്താര്‍ സംഗമത്തിൽ നിരവധി പേർ പങ്കെടുക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. എല്ലാ ദിവസവും ഇഫ്താറിന്റെ മുന്നോടിയായി നടക്കുന്ന പ്രാർത്ഥനക്ക് മുഹിയദ്ധീൻ കുട്ടി ഹസനിയാണ് നേതൃത്വം നൽകുന്നത്. റമദാൻ ക്യാമ്പയിൻ ഭാഗമായി, ബദർ അനുസ്മരണം, ദുആ മജ്‌ലിസ്, തൗബ മജ്‌ലിസ് എന്നിവയും ഉണ്ടാവുമെന്ന് യൂണിറ്റ് പ്രസിഡന്റ് വാരിസ്, സെക്രട്ടറി അസ്മറും, ഭാരവാഹികളായ മുസ്തഫ സിവി, സാജിദ് എന്നിവർ അറിയിച്ചു.
യൂണിറ്റിന്റെ കീഴിൽ നടക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സയിലേക്കുള്ള പുതിയ അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു.
sdfsdf