ബഹ്റൈൻ മലയാളി സെയിൽസ് ടീം ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു

സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം ഇഫ്താർ സംഗമം 2024 എന്ന പേരിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. പരിപാടിയിൽ മുന്നൂറോളം അംഗങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനസ് സലീം റമദാൻ സന്ദേശം നൽകി സംസാരിച്ചു.
സാമൂഹ്യ പ്രവർത്തകരായ കെ. ടി സലീം, ബഷീർ അമ്പലായി, ഗഫൂർ കയ്പമംഗലം, ലുലു ഗ്രൂപ്പ് പർച്ചേസ് ഹെഡ് മഹേഷ് നാട്ടിക, കൂട്ടായ്മയുടെ അഡ്വൈസറി ചെയർമാൻ സിജുകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സെക്രട്ടറി ദിലീപ് മോഹൻ സ്വാഗതവും ട്രഷററും പ്രോഗ്രാം കൺവീനറും കൂടിയായ ആരിഫ് പോർക്കുളം നന്ദിയും രേഖപ്പെടുത്തി.
dsfgdg
asdsd