ബഹ്‌റൈനിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ ‘ഗോൾഡൻ ഹാൻഡ്‌സ്’ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

ബഹ്‌റൈനിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ ‘ഗോൾഡൻ ഹാൻഡ്‌സ്’ നടത്തിയ ഇഫ്‌താർ സംഗമം അംഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മുജീബ് മാഹിയുടെ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി.പി. റഷീദ് അദ്ധ്യക്ഷത വഹിച്ചു. നാട്ടിലും ബഹ്‌റൈനിലുമായി കൂട്ടായ്മ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിവരണവുംറമദാൻ സന്ദേശവും റഷീദ് മാഹി നൽകി.
വി.സി. താഹിർ, റിജാസ് റഷീദ്, നിയാസ് വി.സി, ഷബീർ മാഹി, ഹാഷിർ തരാസീ, ജിംഷീർ മാഹി, റംഷാദ് അബ്ദുൽ ഖാദർ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജീവകാരുണ്യ പ്രവർത്തകനായ ഫൈസൽ പാട്ടാണ്ടിയിൽ, നസീർ അബ്ദുൽ വഹാബ് എന്നിവർ വിശിഷ്ടാതിഥികൾ ആയി പങ്കെടുത്തു.
arr