കാർ മോഷണം; പ്രതിക്ക് രണ്ടുവർഷം തടവ്


കാർ മോഷ്ടിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിരവധി വാഹനങ്ങളെ ഇടിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിക്ക് ബഹ്റൈൻ ലോവർ ക്രിമിനൽ കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചു. ജുഫൈറിൽനിന്ന് മോഷ്ടിച്ച കാർ പിന്നീട് ബിലാദ് അൽ ഖദീമിൽനിന്ന് വാഹന ഉടമക്ക് ലഭിച്ചു.

കാറുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ വിവിധ വാഹനങ്ങളിൽ ഇടിക്കുന്നതിന്റെയും ഗതാഗതക്കുരുക്കുണ്ടാകുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സുരക്ഷ കാമറ ദൃശ്യങ്ങളെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

article-image

fjhfhj

You might also like

  • Straight Forward

Most Viewed