മുഹറഖ് മലയാളി സമാജം മെംബേഴ്സ് നൈറ്റ് സംഘടിപ്പിച്ചു


മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ മെംബേഴ്സ് നൈറ്റ് സംഘടിപ്പിച്ചു. മനാമ ഹാപ്പി ഗാർഡനിൽ  നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. എം.എം.എസ് സർഗവേദി കലാകാരന്മാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രവാസി ഗൈഡൻസ് ഫോറം കർമജ്യോതി അവാർഡ് നേടിയ മുഹറഖ് മലയാളി സമാജം മെംബർ മനോജ് വടകരയെ ചടങ്ങിൽ ആദരിച്ചു.

പ്രസിഡന്റ് ശിഹാബ് കറുകപ്പത്തൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി രജീഷ് പി.സി സ്വാഗതം ആശംസിച്ചു. സ്ഥാപക പ്രസിഡന്‍റ് അനസ് റഹീം, മുൻ പ്രസിഡന്‍റ് അൻവർ നിലമ്പൂർ, ഉപദേശക സമിതി അംഗങ്ങളായ ആനന്ദ് വേണുഗോപാൽ, അബ്ദുൽ റഹ്മാൻ കാസർകോട്, ഭാരവാഹികളായ അബ്ദുൽ മൻഷീർ, ലത്തീഫ് കെ എന്നിവർ സംസാരിച്ചു. ട്രഷറർ ബാബു എം.കെ നന്ദി പറഞ്ഞു.

 

 

article-image

ോേ്ോേ

You might also like

  • Straight Forward

Most Viewed