ഐവൈസിസി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2024 ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി


ഐവൈസിസി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024ന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് മുഹറഖ് ഏരിയയിൽ സ്വീകരണം നൽകി. റിഫാ ഏരിയ സെക്രട്ടറി സജീർ, സന്തോഷ്‌ സാനി, സാജൻ, ഷാനവാസ് എന്നിവർ മുഹറഖ് ഏരിയ പ്രസിഡന്റ്പ്രസിഡന്റ് രതീഷ് രവി, സെക്രട്ടറി റിയാസ് എന്നിവർക്ക് കൈമാറി.

തുടർന്ന് നടന്ന ഏരിയ കൺവൻഷൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു. യൂത്ത്‌ ഫെസ്റ്റ് കൺവീനർ വിൻസു കൂത്തപ്പള്ളി യൂത്ത്‌ ഫെസ്റ്റ് പ്രവർത്തങ്ങൾ വിശദീകരിച്ചു, ദേശീയ ജോയിന്റ് സെക്രട്ടറി ഷിബിൻ തോമസ് , ട്രഷറർ നിധീഷ് ചന്ദ്രൻ,മുൻ പ്രസിഡന്റ് അനസ് റഹിം, ദീപശിഖ കോഡിനേറ്റർ ലൈജു തോമസ്, സബ് കമ്മറ്റി കൺവീണർമാരായ ഷംസാദ് കാക്കൂർ എന്നിവർ സംസാരിച്ചു. വനിതാ പ്രവർത്തകർ അടക്കം നിരവധിപേർ പങ്കെടുത്തു. ഏരിയ പ്രസിഡന്റ് രതീഷ് രവി അധ്യക്ഷനും സെക്രട്ടറി റിയാസ് സ്വാഗതവും ട്രഷറർ അൻഷാദ് റഹിം നന്ദിയും പറഞ്ഞു.

article-image

xgvxfb

You might also like

  • Straight Forward

Most Viewed