ഹോപ് പ്രവർത്തകരുടെ കരുതലിൽ പത്തു വർഷത്തിന് ശേഷം ആന്ധ്രപ്രദേശ് സ്വദേശി നാടണയുന്നു
പത്തു വർഷത്തിലധികമായി നാട്ടിൽ പോകാനാകാതെ ബഹ്‌റൈനിൽ കഴിഞ്ഞിരുന്ന ആന്ധ്രപ്രദേശ് സ്വദേശി രവി ബണ്ടി ഹോപ് പ്രവർത്തകരുടെ കരുതലിൽ നാട്ടിലേക്ക് യാത്രയായി. മേസനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ദീർഘകാലം ശമ്പളം കിട്ടാതായപ്പോൾ കമ്പനിയിൽനിന്ന് പുറത്തു പോയി ജോലിചെയ്തു തുടങ്ങുകയായിരുന്നു. കഴിഞ്ഞ പത്തു വർഷമായി രേഖകളില്ലാതെ ബഹ്‌റൈനിൽ തുടർന്ന അദ്ദേഹം ജോലിക്കിടയിൽ വീണ് കാൽമുട്ടിലെ എല്ലു പൊട്ടി സൽമാനിയ ആശുപത്രിയിൽ ചികിത്സയിലാവുകയായിരുന്നു.
ഇവിടെ നിന്ന് ഹോപ് ആശുപത്രി സന്ദർശന ടീമിന്റെ ശ്രദ്ധയിൽപെട്ട അദ്ദേഹത്തിന് വേണ്ട പരിചരണങ്ങൾ നൽകുകയും, ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഔട്ട്പാസ് തയ്യാറാക്കി നൽകുകയും ചെയ്തു. പത്ത് വർഷം വിസയില്ലാതെ കഴിഞ്ഞതിന്റെ എമിഗ്രേഷൻ ഫൈൻ തുക അടച്ച കൂട്ടായ്മ യാത്രക്കാവശ്യമായ ടിക്കറ്റും നൽകി. ഒപ്പം സാമ്പത്തിക സഹായവും കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ അടങ്ങിയ കിറ്റും നൽകിയാണ് ഹോപ് പ്രവർത്തകർ അദ്ദേഹത്തെ യാത്രയാക്കിയത്.
asdasd
