വ്യാജ വെബ്സൈറ്റ് വഴി പണം തട്ടിയ പ്രതിക്ക് അഞ്ചു വർഷം തടവ്


വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ അഞ്ചു വർഷം തടവിന് ഹൈ ക്രിമിനൽ കോടതി വിധിച്ചു. ഏഷ്യക്കാരനായ പ്രതിയാണ് വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് 4312 ദീനാർ ഒരു കമ്പനിയിൽനിന്ന് തട്ടിയെടുത്തത്. കമ്പനിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയാണ് വ്യാജ ഓൺലൈൻ വെബ്സൈറ്റിലേക്ക് സംഖ്യ പിൻവലിച്ചത്. കമ്പനി അധികൃതർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടത്തിയ വ്യക്തിയെ പിടികൂടിയത്. പ്രതിയിൽനിന്ന് 5000 ദീനാർ പിഴ ഈടാക്കാനും ശിക്ഷാ കാലാവധിക്കുശേഷം തിരികെ ബഹ്റൈനിലേക്കു വരാനാവാത്തവിധം നാടുകടത്താനും കോടതി വിധിച്ചു.

 

article-image

dscdasadsdsdsadsasd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed