കേരള സോഷ്യൽ ആൻഡ് കൽച്ചറൽ അസോസിയേഷൻ മലബാർ ഗോൾഡ് ബാലകലോത്സവം ഫിനാലെ ശ്രദ്ധേയമായി

ബഹ്റൈൻ കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷന്റെ ബാലകലോത്സവം ഫിനാലെ ശ്രദ്ധേയമായി. ഇന്ത്യൻ സ്കൂൾ, ഇസ ടൗണിൽ ജഷൻ മാൾ ആഡിടോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ കെഎസ് സി എ പ്രസിഡണ്ട് പ്രവീൺ നായർ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് മുഖ്യാഥിയായിരുന്ന ചടങ്ങിൽ അഭിനേത്രിയും നർത്തികയുമായി കൃഷ്ണപ്രഭയും പങ്കെടുത്തു. കെഎസ് സി എ സെക്രട്ടറി സതീഷ് നാരായണൻ സ്വാഗതം പറഞ്ഞു. എന്റർടൈമെന്റ് സെക്രട്ടറി രെഞ്ചു രാജേന്ദ്രൻ നായർ, ബാലകലോത്സവം കൺവീനർ ശശിധരൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു. 600ലധികം കുട്ടികൾ, 140ൽ പരം ഈവെന്റുകളിൽ മത്സരിച്ച ബാലകലോത്സവത്തിൽ കലാപ്രതിഭ, കലാതിലകം, ബാല തിലകം, ബാലപ്രതിഭ, നാട്യരത്ന, സംഗീത രത്ന, ഗ്രൂപ്പ് ചാമ്പ്യൻ, കെഎസ് സിഎ സ്പെഷ്യൽ അവാർഡ് നേടിയവർക്കും ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയ എല്ലാ കുട്ടികൾക്കും ട്രോഫിയും സർറ്റിഫികേറ്റ്സും നൽകി.
കലാതിലകമായി ഗായത്രി സുധീർ, കലാപ്രതിഭയായി ശൗര്യ ശ്രീജിത്ത് , ബാലാതിലകമായി ആരാധ്യ ജിജീഷ്, ബാലപ്രതിഭയായി അഡ്വിക് കൃഷ്ണ, നാട്യരത്നയായി ഇഷിക പ്രദീപ്, നക്ഷത്ര രാജ്, സംഗീതരത്നയായി ഗായത്രി സുധീർ എന്നിവരെയാണ് തെരഞ്ഞെടുത്തത്.
ar