ആർട്ട് അറ്റാക്ക് ചിത്ര രചന മത്സരം ശ്രദ്ധേയമായി

റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ചിൽഡ്രൺസ് വിങ്ങ് സംഘടിപ്പിച്ച ആർട്ട് അറ്റാക്ക് ചിത്ര രചന മത്സരം ശ്രദ്ധേയമായി. മാഹൂസിലെ മക്കൻഡീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മൂന്ന് വിഭാഗങ്ങളിലായി നൂറോളം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.
സബ് ജൂനിയർ വിഭാഗത്തിൽ ദ്രുവിക സന്തോഷ് ഒന്നാം സ്ഥാനവും, പ്രെനിത വിനോദ് രണ്ടാം സ്ഥാനവും, അവനി അനീഷ് നായർ മൂന്നാം സ്ഥാനവും നേടി. ആർവ ഷാനവാസ്, ക്രിസ് വി ഭുവനേശ് കുമാർ എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി. ജൂനിയർ വിഭാഗത്തിൽ വൈഷ്ണവി കൃഷ്ണ, നേഹാ ജഗദീഷ്, ആന്ദ്രേ ഷെർവിൻ വിനീഷ് എന്നിവർക്ക് യഥാക്രമം ഒന്നും, രണ്ടും , മൂന്നും സ്ഥാനങ്ങളും ലഭിച്ചു. ഈ വിഭാഗത്തിൽ ശ്രീധരൻ പളനിയപ്പനാണ് പ്രോത്സാഹന സമ്മാനം. സീനിയർ വിഭാഗത്തിൽ ഗോപിക ഭാരതിരാജന് ഒന്നാം സ്ഥാനവും, അഞ്ജന രാജാറാം ശുഭ രണ്ടാം സ്ഥാനവും, ജോയാന സൂസൻ ഷിബു മൂന്നാം സ്ഥാനവും നേടി. ഇവർക്കും സമ്മനങ്ങൾ ഫെബ്രവരി 2ന് കേരള കാത്തലിക് അസോസിയേഷനിൽ വെച്ച് നടക്കുന്ന പിജിഎഫ് വാർഷികാഘോഷ പരിപാടികളിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
dfddxf
zxcxzc