പണം ചോദിച്ചതിനെ തുടർന്നുള്ള വാക്കേറ്റം, മലയാളിക്ക് ദാരുണാന്ത്യം


റിഫ ഹാജിയത്തിൽ ഇരുപത്തിയഞ്ച് വർഷത്തോളം കോൾഡ് സ്റ്റോർ നടത്തി വരുന്ന കക്കോടി ചെറിയ കുളം സ്വദേശി കോയമ്പ്രത്ത് ബഷീർ ബിഡിഎഫ് ആശുപത്രിയിൽ വെച്ച് നിര്യാതനായി. നാല് ദിവസങ്ങൾക്ക് മുമ്പ് തന്റെ കടയിൽ സാധനം വാങ്ങാൻ വന്ന സ്വദേശി പണം തരാതെ പോയപ്പോൾ അത് ചോദിക്കാൻ ചെന്നതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിൽ ബഷീർ നിലത്ത് വീണ് ബോധരഹിതനായിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹത്തെ ബിഡിഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാല് ദിവസത്തോളമായി ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

ഇന്ത്യൻ എംബസി അധികൃതരും കെഎംസിസിയും ചേർന്ന് നടത്തിയ ഇടപ്പെടലുകളെ തുടർന്ന് ഇദ്ദേഹത്തെ അക്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെഎംസിസി ലീഗൽ സെല്ലും, മയ്യത്ത് പരിപാലന വിങ്ങും മൃതദേഹം നാട്ടിലേയ്ക്ക് അയക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി കെഎംസിസി ഭാരവാഹികൾ അറിയിച്ചു. കെഎംസിസിഅംഗമായ പരേതന്റെ വിയോഗത്തിൽ കെഎംസിസി സംസ്ഥാന കമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി , റിഫ ഏരിയ കമ്മിറ്റി എന്നിവർ അനുശോചനം രേഖപ്പെടുത്തി. ഹയറുന്നിസയാണ് ഭാര്യ, മക്കൾ : ഫബിയാസ്, നിഹാൽ, നെഹല

article-image

dxfgdfg

You might also like

Most Viewed