ഇസ്തഖ്ബാലിയയുടെ നടത്തിപ്പിന് ഏഴ് അംഗ സംഘാടക സമിതി രൂപവത്കരിച്ചു
ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന സ്നേഹ സഞ്ചാരത്തിന് സൽമാബാദ് സെൻട്രൽ ഒരുക്കുന്ന സ്വീകരണ സംഗമം ഇസ്തഖ്ബാലിയയുടെ നടത്തിപ്പിന് ഇലൽ അഹിബ്ബ എന്നപേരിൽ ഏഴ് അംഗ സംഘാടക സമിതി രൂപവത്കരിച്ചു. അബ്ദുറഹീം സഖാഫി വരവൂർ ചീഫ് കോഓഡിനേറ്ററായ സമിതിയിൽ ഷാജഹാൻ കെ.ബി, റഹീം താനൂർ, ഷഫീഖ് വെള്ളൂർ, അബ്ദുള്ള രണ്ടത്താണി, യൂനുസ് മുടിക്കൽ, അഷ്റഫ് കോട്ടക്കൽ എന്നിവർ അംഗങ്ങളാണ്.
ജനുവരി 26ന് ഉച്ചക്ക് ഒരു മണിക്ക് സൽമാബാദ് ഐ.സി.എഫ്. ഹാളിലാണ് സ്വീകരണ സമ്മേളനം ഒരുക്കുന്നത്. സൗദി, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് നേതാക്കള്‍ ബഹ്‌റൈനിലെത്തിയത്.
dfdfdf