ബഹ്റൈൻ ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി ടി.എച്ച്. മുസ്തഫയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു
ബഹ്റൈൻ ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മന്ത്രി ടി.എച്ച്. മുസ്തഫയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സഗയ്യയിൽ ഉള്ള ഒഐസിസി ഓഫീസിൽ ആയിരുന്നു യോഗം സംഘടിപ്പിച്ചത്.
യോഗത്തിൽ ജില്ലാ കമ്മിറ്റി ഡോളി ജോർജ് സ്വാഗതവും ജില്ലാ പ്രസിഡന്റ് മുല്ലപ്പിള്ളി ആമുഖവും പറഞ്ഞ യോഗത്തിൽ ദേശിയ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, വർക്കിങ് പ്രെസിഡൻറ് ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഇബ്രാഹിം അദ്ഹം, സുനിൽ ചെറിയാൻ, ഷമീം കെ. സി, പ്രദീപ് മേപ്പയൂർ, സെക്രട്ടറി സൈഫിൽ മീരാൻ, ജേക്കബ് റോയ് എന്നിവർ അനുസ്മരിച്ചു സംസാരിച്ചു. തുടർന്ന് ജില്ലാ കമ്മിറ്റി ട്രഷറർ സാബു പൗലോസ് നന്ദി രേഖപ്പെടുത്തി.
jgjhghjg