ഐവൈസി ഇന്റർ നാഷണൽ ബഹ്‌റൈൻ ഹായ് ഡോക്‌ടർ പരിപാടി സംഘടിപ്പിച്ചു
ഐവൈസിസി ഇന്റർ നാഷണൽ ബഹ്‌റൈൻ ഘടകത്തിന്റെ നേതൃത്വത്തിൽ പ്രവാസി ആരോഗ്യ സുരക്ഷ ബോധവൽക്കരണ പ്രചാരണാർത്തം ഹായ് ഡോക്‌ടർ പരിപാടി സംഘടിപ്പിച്ചു. മനാമ അൽ റബീഹ് ഹോസ്‌പിറ്റലിലുമായി സഹകരിച്ചു കൊണ്ട് ആയിരുന്നു പരിപാടി, മെഡിക്കൽ ചെക്കപ്പും ഡോക്‌ടർ പരിശോധനയും ബോധവത്കരണ ക്ലാസും ഉൾപ്പെട്ട പരിപാടിയിൽ യൂത്ത് കോൺഗ്രസ്സ് മുൻ കേരള സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് മുഖ്യ അതിഥി ആയിരുന്നു.
ഐ വൈ സി ബഹ്‌റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ്ജ്, ഓ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഓഐസിസി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഐവൈസിസി പ്രസിഡന്റ് ഫാസിൽ വട്ടോളി, ഓ ഐ സി സി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഐവൈസി ബഹ്‌റൈൻ വൈസ് ചെയർമാൻ സൽമാൻ ഫാരിസ്, ഐവൈസിഐ ആക്റ്റിംഗ് സെക്രട്ടറി ഷിബിൻ തോമസ്,ഐ വൈ സി സി മുൻ പ്രസിഡന്റ് ബ്ലസൻ മാത്യു എന്നിവർ ആശംസകൾ നേർന്നു. ഐ വൈ സി ജനറൽ സെക്രട്ടറി റംഷാദ് അയലക്കാട് സ്വാഗതവും മെഡിക്കൽ വിംഗ് കോർഡിനേനേറ്റർ അനസ് റഹിം നന്ദിയും പറഞ്ഞു.
zxczc