സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ അൽ ഇത്ഖാൻ 2024 ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. മനാമ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സെമിനാറിൽ കാർഡിയോളജി വിഷയത്തിൽ ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാനും ബിഡിഎഫ് ഹോസ്പിറ്റലിലെ ഡോക്ടറുമായ ഡോ.മുഹമ്മദ് ഫൈസലും ന്യൂറോളജി വിഷയത്തിൽ അൽ ഹിലാൽ മെഡിക്കൽ സെന്ററിലെ ഡോക്ടർ ഡോ. രൂപ്ചന്ദ് പി എസും ക്ലാസ്സുകളെടുത്തു.
സമസ്ത ബഹ്റൈൻ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, വർക്കിംഗ് പ്രസിഡണ്ട് വി.കെ കുഞ്ഞഹമ്മദ് ഹാജി, വൈസ് പ്രസിഡണ്ട് ഹാഫിള് ശറഫുദ്ധീൻ മൗലവി, സമസ്ത കോർഡിനേറ്റർമാരായ അശ്റഫ് അൻവരി ചേലക്കര, ഫാസിൽ വാഫി തുടങ്ങിയവരും മറ്റു കമ്മിറ്റി ഭാരവാഹികളും ചേർന്ന് പരിപാടിക്ക് നേതൃത്വം നൽകി.
xzcvxzcv