ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു

ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. ഒഐസിസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല പ്രസിഡന്റ് സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ സ്വാഗതം പറഞ്ഞ കുടുംബ സംഗമം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബ് ഉദ്ഘാടനം ചെയ്തു.
ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം,ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം,സംഘടന ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി മനു മാത്യു ,സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടു മൂല തുടങ്ങിയവർ സംസാരിച്ചു.
zxcxzczc