ഫലസ്തീൻ രാഷ്ട്രം പിറന്നാൽ മാത്രമേ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനാകൂ എന്ന് സൗദി


ഫലസ്തീൻ രാഷ്ട്രം പിറന്നാൽ മാത്രമേ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനാകൂ എന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. ദാവോസ് ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗസ യുദ്ധം മേഖലയെ മുഴുവൻ വലിയ അപകടങ്ങളിലേക്ക് വലിച്ചിഴക്കും. ചെങ്കടലിലെ സംഘർഷങ്ങളിലും മേഖലയുടെ സുരക്ഷയിലും സൗദി അറേബ്യക്ക് വലിയ ആശങ്കയുണ്ട്. ഗസയിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കണം. എന്നാൽ ഇത്തരമൊരു സൂചന ഇസ്രായിലിന്റെ ഭാഗത്തു നിന്ന് കാണുന്നില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

article-image

szzcf

You might also like

  • Lulu Exchange
  • Straight Forward

Most Viewed