“മയ്യഴിക്കൂട്ടം” 2023ലെ പ്രവർത്തനങ്ങൾ വിലയിരുത്തി

കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലേറെയായി മയ്യഴിയിലും അനുബന്ധ പ്രദേശങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ബഹ്റൈനിലെ “മയ്യഴിക്കൂട്ടം” തങ്ങളുടെ 2023ലെ പ്രവർത്തനങ്ങൾ വിലയിരുത്തി യോഗം ചേർന്നു. മുജീബ് മാഹി സ്വാഗതം പറഞ്ഞ യോഗത്തിൽ പി.പി. റഷീദ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
റഷീദ് മാഹി, വി. സി.മുഹമ്മദ് താഹിർ, മുഹമ്മദ് റിജാസ്, നിയാസ് വി.സി., ഷംസുദ്ദീൻ വി.പി., എന്നിവരും സംസാരിച്ചു.
zxczc