കുടുംബ സൗഹൃദവേദി യേശുദാസിന്റെ എൺപത്തിനാലാമത്തെ ജന്മദിന−ശതാഭിഷേകം ആഘോഷിച്ചു

കുടുംബ സൗഹൃദവേദി യേശുദാസിന്റെ എൺപത്തിനാലാമത്തെ ജന്മദിന-ശതാഭിഷേകം ‘ഗന്ധർവനാദം’ എന്നപേരിൽ ആഘോഷിച്ചു. ജോയിന്റ് സെക്രട്ടറി അബ്ദുൽ മൻഷീർ സ്വാഗതം പറഞ്ഞ പരിപാടി പ്രസിഡൻറ് സിബി കൈതാരത്ത് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അജിത്ത് കണ്ണൂർ യേശുദാസിന്റെ ഗാനജീവിതവഴികൾ ഓർത്തെടുത്തു.
പരിപാടിയിൽ ദിനേശ് ചോമ്പാല, സുനീഷ്, അൻവർ നിലമ്പൂർ മുബീന മൻഷീർ, വൃന്ദ ശ്രീജേഷ്, ഹേമന്ത് രത്നം, മനോജ് നമ്പ്യാർ, ബിജിത്ത്, രാജേഷ് ഇല്ലത്ത്, രാജേഷ് പെരുംകുഴി തുടങ്ങിയവർ യേശുദാസ് ഗാനങ്ങൾ ആലപിച്ചു. ട്രഷറർ ഷാജി പുതുക്കുടി നന്ദി രേഖപ്പെടുത്തി.
്നിം്ി്േ