ആരവം നാടൻപാട്ട് കൂട്ടം പതിനാറാം വാർഷികവും കുടുംബ സംഗമവും ആഘോഷിച്ചു


ബഹ്‌റൈനിലെ ആദ്യ നാടൻ പാട്ട് കൂട്ടായ്മയായ ആരവം നാടൻപാട്ട് കൂട്ടം അതിന്റെ പതിനാറാം വാർഷികവും കുടുംബ സംഗമവും ഹംലയിലെ ലിയോ ഗാർഡനിൽ ആഘോഷിച്ചു. 2007 ൽ ഹരീഷ് മേനോന്റെയും ജഗദീഷ് ശിവന്റെയും നേതൃത്വത്തിൽ ആരംഭിച്ച ഈ കൂട്ടായ്മയിൽ ഇപ്പോൾ അൻപതിൽപരം അംഗങ്ങളാണ് ഉള്ളത്. അറുനൂറിൽ പരം സ്റ്റേജുകളിലാണ് ഇവർ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ളത്.

2022 ൽ ആരവം മരം ബാൻഡ് ഇൻസ്ട്രമെന്റൽ ഫ്യുഷനും ഇവർ ആരംഭിച്ചിട്ടുണ്ട്. പതിനാറാം വാർഷികാഘോഷ പരിപാടികളിൽ സാമൂഹിക പ്രവർത്തകരായ അജികുമാർ, മനോജ്‌കുമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ കൂട്ടായ്മയിലെ അംഗങ്ങൾക്ക് മൊമെന്റോ നൽകി ആദരിച്ചു. ശ്രീജിത് ഫറോക് അവതാരകനായ പരിപാടിയ്ക്ക് രെമു രമേശ്, മനോജ് യു സദ്ഗമയ, രഖിൽ ബാബു, ബിനോജ് പാവറട്ടി, നിജേഷ് മാള, രാജീവ് രഘു എന്നിവർ നേതൃത്വം നൽകി.

article-image

െംം

You might also like

  • Straight Forward

Most Viewed