കുടുംബ സൗഹൃദവേദി 2024−25 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു

കഴിഞ്ഞ ഇരുപത്തി ഏഴു വർഷങ്ങളായി കലാ−സാംസ്ക്കാരിക , ജീവകാരുണ്യ രംഗത്ത് ബഹറിനിൽ സജീവമായ കുടുംബ സൗഹൃദവേദി അംഗങ്ങൾ വിവിധ കലാപരിപാടികളോടെ 2024−25 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്ക്കൂൾ ചെയർമാൻ അഡ്വ: ബിനു മണ്ണിൽ മുഖ്യാതിത്ഥിയായ പരിപാടിയിൽ ഐസിആർഎഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്ക്കൂൾ എക്സിക്യുട്ടീവ് മെമ്പർ ബിജു ജോസഫ്, ഐമാക്ക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സി സി ജി ചെയർമാൻ ഡോ: പി.വി. ചെറിയാൻ എന്നിവരും പങ്കെടുത്തു.
പ്രസിണ്ടന്റ് സിബി കൈതാരത്ത് അധ്യക്ഷനായ യോഗത്തിൽ ജോയിന്റ് സെക്രട്ടറി അബ്ദുൾ മൻഷീർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ബഹ്റൈൻ അഭ്യന്തര വകുപ്പിലെ സേവനങ്ങൾക്ക് പ്രത്യേക അംഗീകാരം ലഭിച്ച മോനി ഓടിക്കണ്ടത്തിൽ, ജീവകാരുണ്യ പ്രവർത്തകൻ സെയ്ദ് ഹനീഫ, പ്ലസ് ടു പരീക്ഷയിൽ മികച്ച മാർക്ക് നേടിയ ഗോപികാ ഗണേഷ്, കുടുംബ സൗഹൃദ വേദി രക്ഷാധികാരിയും ഫൗണ്ടർ പ്രസിഡണ്ടും ആയ അജിത്ത് കണ്ണൂർ, മുൻകാല പ്രസിഡണ്ടുമാരായ ഗോപാലൻ വി.സി, ഗണേഷ് കുമാർ, ചെമ്പൽ ജലാൽ, എബി തോമസ്, നാസർ മഞ്ചേരി, ഹംസ ചാവക്കാട്, ജേക്കബ് തെക്കും തോട് മോനി ഓടികണ്ടത്തിൽ,വനിതാവിഭാഗം പ്രസിഡണ്ട് റോയ്, ശുഭാ അജിത്ത് തുടങ്ങിയവരെ ആദരിച്ചു. കൺവീനർ സലാം നിലമ്പൂർ നന്ദി രേഖപ്പെടുത്തി.
sedrstr