പ്രതിഭ മനാമ യൂനിറ്റ് ബാലവേദി പഠനയാത്ര നടത്തി

ബഹ്‌റൈൻ 52ആം ദേശീയദിനം ആഘോഷിക്കുന്ന വേളയിൽ അന്നം തരുന്ന നാടിന്റെ പൈതൃകത്തെയും സംസ്കാരത്തെയും ചരിത്രത്തെയും കുരുന്ന് തലമുറക്ക് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ പ്രതിഭ മനാമ യൂനിറ്റ് ബാലവേദി പഠനയാത്ര നടത്തി. യൂനിറ്റിലെ 35ഓളം ബാലവേദിപ്രവർത്തകർ യാത്രയിൽ പങ്കെടുത്തു. ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മോറാഴയും പ്രസിഡന്റ് ബിനു മണ്ണിലും യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
രാജേഷ് ആറ്റാച്ചേരി സ്വാഗതം പറഞ്ഞു. ഹേന മുരളി അധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, മനാമ മേഖല സെക്രട്ടറി നിരൻ, ബാലവേദി സെക്രട്ടറി തീർഥ സതീഷ്, പ്രസിഡന്റ് അധീന പ്രദീപ് എന്നിവർ സംസാരിച്ചു. യാത്രക്ക് രൂപേഷ്, റിനീഷ്, കെ.കെ. ബാബു, അരുൺ, മുരളി കൃഷ്ണൻ, ഹേന മുരളി, ഹൃദ്യ രഞ്ജിത്ത്, ദീപ്തി രാജേഷ്, അശ്വിനി സജിത്ത് എന്നിവർ നേതൃത്വം നൽകി.
്ീു്ു