അഞ്ചാമത് ഒ.ഐ.സി തൊഴിൽ മന്ത്രിമാരുടെ സമ്മേളനത്തിൽ ബഹ്റൈൻ പങ്കാളിയായി

അസർബൈജാനിലെ ബകുവിൽ നടന്ന അഞ്ചാമത് ഒ.ഐ.സി തൊഴിൽ മന്ത്രിമാരുടെ സമ്മേളനത്തിൽ ബഹ്റൈൻ പങ്കാളിയായി. തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ബഹ്റൈനെ പ്രതിനിധാനംചെയ്ത് പങ്കെടുത്തത്. ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ താഹ ഇബ്രാഹിമിന്‍റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ അംഗ രാജ്യങ്ങളിലെ തൊഴിൽ വിപണിയിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും വിവിധ പ്രശ്നങ്ങളെക്കുറിച്ചും ചർച്ചകൾ നടക്കും.
തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരുന്നതിന് ബഹ്റൈൻ ആവിഷ്കരിച്ച പദ്ധതികളെക്കുറിച്ച് തൊഴിൽ മന്ത്രി ഹുമൈദാൻ സമ്മേളനത്തിൽ വിശദീകരിച്ചു.
ിുപര