മരായി 2023ന് ബഹ്റൈനിൽ തുടക്കമായി

മരായി 2023 എന്ന പേരിൽ നടക്കുന്ന പ്രദർശനത്തിന്റെ ആദ്യദിവസമായ ഇന്നലെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. ബഹ്റൈൻ കൃഷി മന്ത്രിയും പ്രദർശനത്തിന്റെ ചെയർമാനുമായ വെയ്ൽ അൽ മുബാറക്ക് ഉൾപ്പെടയുള്ള പ്രമുഖരും ആദ്യദിനത്തിൽ സന്നിഹിതരായിരുന്നു. വിവിധ കലാപരിപാടികളും ഉദ്ഘാടനത്തോടനുബന്ധിച്ച് ഇവിടെ നടന്നു.
നിരവധി മൃഗങ്ങളെയും പക്ഷികളെയുമാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ഇത് ആറാം തവണയാണ് ഇത്തരമൊരു പ്രദർശനം ബഹ്റൈനിൽ നടക്കുന്നത്. നവംബർ 25 ശനിയാഴ്ച്ച വരെ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് പൊതുജനങ്ങൾക്കായി ഈ പ്രദർശനം നടക്കുന്നത്. പ്രവേശനം സൗജന്യമാണ്. മൃഗങ്ങളുടെ പക്ഷികളുടെയും മൃഗപരിപാലന ഉത്പന്നങ്ങളുടെയും പ്രദർശനം സാഖിറിലുള്ള ബഹ്റൈൻ എൻഡുറൻസ് വില്ലേജിൽ ആരംഭിച്ചു.
്േോി്േ