ബഹ്‌റൈൻ ഒ.ഐ.സി.സി പാലക്കാട്‌ ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


കെ.പി.സി.സിയുടെ നിർദേശപ്രകാരം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി പാലക്കാട്‌ ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ  പ്രസീഡിയം കമ്മിറ്റി അംഗങ്ങളായ  ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടന്ന പാലക്കാട്‌ ജില്ല ജനറൽ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.  

ജില്ല പ്രസിഡന്റായി സൽമാനുൽ ഫാരിസ്, ജില്ല ജനറൽ സെക്രട്ടറിയായി നിസാർ കുന്നംകുളത്തിൽ, ട്രഷററായി രാജൻ വന്ദനം, വൈസ് പ്രസിഡന്റുമാരായി പി. ഷഫിക്, ഷാസ് പോക്കുട്ടി, എന്നിവരെയും സെക്രട്ടറിമാരായി അസ്ഹർ, ഷംന ഹുസൈൻ, മുസ്തഫ കൊരട്ടിയിൽ, ഉസ്മാൻ പത്തിൽ, സി.എച്ച്. അനുമോദ് എന്നിവരെയും കൾചറൽ വിഭാഗം സെക്രട്ടറിയായി സെഫി നിസാർ, സ്പോർട്സ് വിഭാഗം സെക്രട്ടറിയായി മുഹമ്മദ്‌ അജ്മൽ, ചാരിറ്റി സെക്രട്ടറിയായി  ഷെരിഫ് കിലാനി, അസിസ്റ്റന്റ് ട്രഷററായി ഹുസൈൻ കൈകുളത്ത് എന്നിവരെയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായി പി.എം. ജമാൽ എന്നിവരെയും തെരഞ്ഞെടുത്തതായി  ദേശീയ പ്രസീഡിയം കമ്മിറ്റി അറിയിച്ചു.

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed