ബ്രെയിനോ ബ്രെയിൻ അബാക്കസ് മത്സര പരിപാടി ശ്രദ്ധേയമായി

ബഹ്റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബ്രെയിനോ ബ്രെയിൻ എല്ലാ വർഷവും നടത്തി വരുന്ന നാഷണൽ അബാക്കസ് മത്സരപരിപാടി ശ്രദ്ധേയമായി. ബ്രെയിനോ ബ്രെയിൻ ഡയറക്ടർമാരായ ജോർജ് റാഫേൽ, ഹിമാ ജോയ് എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ കാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആന്റ് ഫോളോഅപ്പ് ഡയറക്ടർ യൂസഫ് ലോറി, ബ്രെയിനോ ബ്രെയിൻ ഇന്റർനാഷണൽ ടെക്നിക്കൽ ഡയറക്ടർ അരുൾ സുബ്രമണ്യൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഇത് അഞ്ചാം തവണയാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. ബ്രെയിനോ ബ്രെയിൻ വിദ്യാർത്ഥികളായ നാന്നൂറോളം പേരാണ് മൂന്ന് മിനിട്ട് നീണ്ട് നിന്ന അബാക്കസ് മത്സരത്തിൽ പങ്കെടുത്തത്. ബുദ്ധിമുട്ടേറിയ കണക്കുകൾ കുറഞ്ഞ സമയം കൊണ്ട് പരിഹരിക്കാനുള്ള മത്സരമായിരുന്നു ഇത്.
അഞ്ച് വയസ് മുതൽ 14 വയസ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് അഡ്വാൻസഡ് അബാക്കസ് പരിശീലനം ബ്രെയിനോ ബ്രെയിൻ നൽകി വരുന്നത്. രണ്ട് പതിറ്റാണ്ടോളമായി പ്രവർത്തിച്ചു വരുന്ന ബ്രെയിനോ ബ്രെയൻ നാൽപ്പതിയഞ്ച് രാജ്യങ്ങളിലായി ആയിരത്തിലധികം സെന്റുകളിലൂടെ നാല് ലക്ഷത്തോളം വിദ്യാർത്ഥികളെയാണ് പരിശീലിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 39210220 എന്ന നമ്പറിലോ www.brainobrainbahrain.com എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
sdfds