ജനസംഖ്യാ നിയന്ത്രണ പരാമർശത്തിൽ ക്ഷമാപണം നടത്തി നിതീഷ് കുമാര്‍


ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. താൻ മാപ്പ് പറയുന്നുവെന്നും പ്രസ്താവന പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നിതീഷ് കുമാര്‍ നിയമസഭയിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

ബീഹാറിലെ ഫെർട്ടിലിറ്റി നിരക്ക് 4.2ൽ നിന്ന് 2.9 ശതമാനമായി കുറഞ്ഞതിന്റെ കാരണം വിശദീകരിക്കുന്നതിനിടെയാണ് നിതീഷ് കുമാറിൻ്റെ വിവാദ പരാമർശം. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുമ്പോള്‍ ജനസംഖ്യാ നിരക്ക് കുറയുന്നുവെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് വിവാദമായത്. സര്‍ക്കാര്‍ നടത്തിയ ജാതി സര്‍വേയുടെ പൂര്‍ണമായ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് പരാമര്‍ശം.

article-image

fghfghfghfghfgh

You might also like

  • Straight Forward

Most Viewed