ജ്വല്ലറി അറേബ്യക്ക് ഒരുങ്ങി ബഹ്റൈൻ

30 രാജ്യങ്ങളിൽ നിന്നുള്ള മികച്ച ആഗോള ബ്രാൻഡുകൾ സംഗമിക്കുന്ന ജ്വല്ലറി അറേബ്യ രാജ്യാന്തര പ്രദർശനത്തിന്റെ അവസാന വട്ട ഒരുക്കങ്ങളിലാണ് ബഹ്റൈൻ. നവംബർ 14 മുതൽ 18 വരെ സല്ലാഖിലെ എക്സിബിഷൻ വേൾഡിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര പ്രദർശനം ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർത്വത്തിലാണ് സംഘടിപ്പിക്കുന്നത്.
പ്രദർശനത്തിൽ പങ്കെടുക്കാനായി രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സ്വർണ, വജ്ര വ്യാപാരികളുടെയും ആഡംബര പ്രേമികളുടയും ഒഴുക്കാണ് സംഘാടർ പ്രതീക്ഷിക്കുന്നത്. 650ഓളം പ്രമുഖ ജ്വല്ലറി ബ്രാൻഡുകളാണ് അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നത്. ജ്വല്ലറി അറേബ്യയുടെ 31ാമത് എഡീഷനാണ് ഈ വർഷം നടക്കുന്നത്. രാജ്യത്തിന്റെ വാണിജ്യമേഖലയ്ക്ക് വലിയ തോതിൽ ഉണർവ് ഉണ്ടാക്കാൻ ജ്വല്ലറി അറേബ്യയ്ക്ക് സാധിക്കുമെന്നാണ് പൊതുവിലയിരുത്തൽ.
sdfsf