വെള്ളക്കെട്ട് ആവർത്തിക്കാതിരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി


കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ അപ്രതീക്ഷിത വെള്ളക്കെട്ട് ആവർത്തിക്കാതിരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് മന്ത്രിസഭായോഗത്തിൽ ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നിർദേശം നൽകി. വെള്ളക്കെട്ട് പരിഹരിക്കുന്നതിനും അടിയന്തര സാഹചര്യത്തിൽ ജാഗ്രതയോടെ പ്രവർത്തിച്ചതിനും ആഭ്യന്തര മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, മുനിസിപ്പൽ, കാർഷിക മന്ത്രാലയം എന്നിവയെ മന്ത്രിസഭായോഗം അഭിനന്ദിച്ചു.

ജോർഡൻ രാജാവ് അബ്ദുല്ല ആൽഥാനി ബിൻ അൽ ഹുസൈന്‍റെ ബഹ്റൈൻ സന്ദർശനവും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായുള്ള ചർച്ചകളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ആക്കം വർധിപ്പിക്കുന്നതും  വിവിധ മേഖലകളിലെ സഹകരണം വ്യാപിപ്പിക്കുന്നതിനും സഹായകമായിരുന്നുവെന്ന് കാബിനറ്റ് വിലയിരുത്തി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെട്ട നിലയിലാണെന്നും വിലയിരുത്തി.   മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അവയിൽ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകളും യോഗത്തിൽ ചർച്ച ചെയ്തു.  ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം നടന്നത്. 

article-image

്ിുു്

You might also like

  • Lulu Exchange
  • Straight Forward

Most Viewed